About us
തേങ്ങയിടാൻ ആരെയും കിട്ടുന്നില്ലേ ?
എങ്കിൽ ഇതാ എത്തി.....
Kera-Tec
പള്ളിക്കൽ ബസാർ
Contact: 8089351535
- പള്ളിക്കൽ ബസാർ
- കാക്കഞ്ചേരി
- യൂണിവേഴ്സിറ്റി
- ചേളാരി
- തലപ്പാറ
- പറമ്പിൽ പീടിക
- അരിയല്ലൂർ
- അത്താണി
- കടലുണ്ടി
- കോട്ടക്കടവ്
- വള്ളിക്കുന്ന്
- രാമനാട്ടുകര
- പുളിക്കൽ
- കൊണ്ടോട്ടി
- കുന്നുംപുറം
- etc
തേങ്ങ വിളവെടുപ്പ്
ഒരു തെങ്ങിൽ ഒരു വർഷം 12 പൂങ്കുലകളാണ് ഉണ്ടാകുക. അവയിൽ ചിലത് മാത്രമേ പൂർണ്ണവളർച്ചയെത്താറുള്ളൂ. അതിനാൽ ഒരു വർഷം 12 എണ്ണത്തിൽ താഴെ മാത്രമേ വിളവെടുക്കാനായി ലഭിക്കുകയുള്ളു. വിളവെടുപ്പിന്റെ ഇടവേള ഓരോ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ഒരു വർഷം 6 മുതൽ 12 വരെ വിളവെടുപ്പുകളാണുള്ളത്. കേരളത്തിൽ വേനൽകാലത്ത് 45 ദിവസത്തെ ഇടവേളയും മഴക്കാലത്ത് 60 ദിവസത്തെ ഇടവേളയും ആണ് പിന്തുടരുന്നത്. ഓരോ തവണ വിളവെടുക്കുമ്പോഴും തെങ്ങിന്റെ മണ്ടയിലെ ഉണങ്ങിയ ഓലകളും കൊതുമ്പുകളും മറ്റും നീക്കം ചെയ്യുന്നത് രോഗകീടങ്ങളുടെ ആക്രമണം ഇല്ലാതാക്കാൻ സഹായിക്കും. വേനൽകാലങ്ങളിൽ അടിവശത്തെ ഒന്നോ രണ്ടോ പട്ടകൾ മുറിച്ച് മാറ്റുന്ന പതിവുമുണ്ട്.
ഉയരം കൂടിയ ഇനങ്ങൾ നട്ട് 5 - 6 വർഷങ്ങൾക്ക് ശേഷവും കുറിയ ഇനങ്ങൾ 3 - 4 വർഷങ്ങൾക്ക് ശേഷവും പൂക്കാൻ തുടങ്ങും. പൂർണ്ണമായും കായ്ച്ച് തുടങ്ങാൻ വീണ്ടും രണ്ട് വർഷത്തോളമെടുക്കും. വിളവെടുത്ത തേങ്ങ കുറച്ച് ദിവസം തണലിൽ കൂട്ടിയിടുകയാണെങ്കിൽ എളുപ്പത്തിൽ പൊതിച്ചെടുക്കുന്നതിനും ഗുണനിലവാരമുള്ള കൊപ്ര ലഭിക്കുന്നതിനും ഉപകരിക്കും.